ദേശീയം

മോശം വാക്കുകള്‍ ഉപയോ​ഗിച്ച വിദ്യാര്‍ത്ഥികളുടെ വായ സെല്ലോടേപ്പുകൊണ്ട് ഒട്ടിച്ച് അധ്യാപിക; വിഡിയോ വൈറലായതിന് പിന്നാലെ അധ്യാപികയ്ക്ക് സസ്പെൻഷൻ 

സമകാലിക മലയാളം ഡെസ്ക്

ഗുരുഗ്രാം:  സെല്ലോടേപ്പ് ഉപയോ​ഗിച്ച് വിദ്യാര്‍ത്ഥികളുടെ വായ ഒട്ടിച്ച സ്വകാര്യ സ്‌കൂൾ അധ്യാപികയെ സസ്‌പെന്റ് ചെയ്തു. ക്ലാസില്‍ മോശം വാക്കുകള്‍ ഉപയോ​ഗിച്ചതിനാണ് അധ്യാപികയുടെ ഈ പ്രവർത്തി. നാല് വയസുള്ള ഒരു പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയുമാണ് അധ്യാപിക സെല്ലോടേപ്പ് ഉപയോ​ഗിച്ച് വായ ഒട്ടിച്ച് ക്ലാസിലിരുത്തിയത്. 

കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയെത്തുടർന്നാണ് അധ്യാപികയ്ക്കെതിരെ നടപടി സ്വീകരിച്ചത്. വായ ഒട്ടിച്ച നിലയിൽ കുട്ടികൾ ക്ലാസിൽ ഇരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേ തുടർന്നാണ് കുട്ടികളുടെ മാതാപിതാക്കൾ പരാതിയുമായി സ്കൂൾ അധികൃതരെ സമീപിച്ചത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. പ്രൈമറി സ്‌കൂള്‍ അധ്യാപികയ്ക്ക് നേരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍

317 കിലോ ഭാരം, ദിവസവും 10,000 കലോറിയുടെ ഭക്ഷണം; യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു