ദേശീയം

പൊതുപരിപാടിക്കിടെ കേന്ദ്രമന്ത്രിയുടെ മുഖത്ത് അടിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ; പൊതുപരിപാടിക്കിടെ കേന്ദ്രമന്ത്രിയെ മര്‍ദിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേന്ദ്ര സാമൂഹ്യനീതി വകുപ്പുമന്ത്രിയും ആര്‍പിഐ(എ) പാര്‍ട്ടി അധ്യക്ഷനുമായ രാംദാസ് അത്താവ്‌ലെയ്ക്കു നേരെയാണ് അക്രമണശ്രമമുണ്ടായത്. മുംബൈയിലാണ് സംഭവമുണ്ടായത്. പരിപാടി കഴിഞ്ഞ് ഇറങ്ങുന്നതിനിടെ മുഖത്ത് അടിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ പ്രവീണ്‍ ഗോസാവി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

ശനിയാഴ്ച ഭരണഘടനാദിനാചരണവുമായി ബന്ധപ്പെട്ട് അംബര്‍നാഥില്‍ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. അത്താവ്‌ലെ വേദിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ പ്രവീണ്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് പാഞ്ഞടുത്ത് മര്‍ദിക്കാന്‍ ശ്രമിക്കുകയായിരുന്നു. മന്ത്രിയുടെ കൂടെയുണ്ടായിരുന്നവര്‍ ഇയാളെ തടഞ്ഞു. പിന്നീട് അര്‍പിഐ പ്രവര്‍ത്തകര്‍ പ്രവീണിനെ ക്രൂരമായി മര്‍ദിക്കുകയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. 

പ്രവീണിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സാരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമുദായത്തിന്റെ പേര് വ്യക്തിലാഭത്തിനു വേണ്ടി അത്താവ്‌ലെ ഉപയോഗിക്കുന്നതില്‍ പ്രകോപിതനായാണ് ആക്രമണത്തിനു മുതിര്‍ന്നതെന്ന് പ്രവീണ്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. പ്രവീണ്‍ അംബ്ദേര്‍ അനുയായി ആണെന്നാണ് സൂചന. സംഭവത്തില്‍ പ്രതിഷേധിച്ച് ആര്‍പിഐ സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും