ദേശീയം

കെ സി വേണുഗോപാല്‍ ജയ്പൂരിലേക്ക്, രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങളിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം. 199 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 80 ഇടത്ത് കോണ്‍ഗ്രസ് ലീഡ് ഉയര്‍ത്തി. സംസ്ഥാനം ഭരിക്കുന്ന ബിജപി 60 ഇടത്ത് മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്. 101 സീറ്റുകള്‍ നേടിയാല്‍ കേവല ഭൂരിപക്ഷം നേടാം. രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുളള നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസ് തുടക്കമിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ ജയ്പൂരിലേക്ക് നേതൃത്വം അയച്ചു. 

രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, കോണ്‍ഗ്രസിലെ സച്ചിന്‍ പൈലറ്റ്, അശോക് ഗെഹലോട്ട് എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖര്‍. വസുന്ധരാരാജെ (ജല്‍റാപതന്‍), സച്ചിന്‍ പൈലറ്റ് ( ടോങ്ക്), അശോക് ഗെലോട്ട്( നാഥ് വാഡ), സി പി ജോഷി( സത്പുര), യശോദരാ രാജെ സിന്ധ്യ( ശിവ്പുരി) എന്നിവര്‍ മുന്നില്‍ നില്‍ക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം