ദേശീയം

ഛത്തീസ്ഗഡില്‍ ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്, രാജസ്ഥാനില്‍ പ്രതീക്ഷിച്ച നേട്ടമില്ല, മധ്യപ്രദേശില്‍ ഫോട്ടോ ഫിനിഷ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റം. ഛത്തീസ്ഗഡില്‍ മൂന്നില്‍ രണ്ട് സീറ്റുകളിലും ലീഡ് ഉയര്‍ത്തി കോണ്‍ഗ്രസ് ഭരണം ഏതാണ്ട് ഉറപ്പാക്കി കഴിഞ്ഞു. 90 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 60 ഇടത്താണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 24 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്. 

രാജസ്ഥാനില്‍ പ്രതീക്ഷിച്ച നേട്ടം കോണ്‍ഗ്രസിന് ലഭിച്ചില്ല. 89 സീറ്റുകളില്‍  കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നു. 100 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.  
മധ്യപ്രദേശില്‍ ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. 108 സീറ്റുകളില്‍ ബിജെപി ലീഡ് ഉയര്‍ത്തുമ്പോള്‍ 110 കടന്ന് കോണ്‍ഗ്രസ് കുതിക്കുകയാണ്. 116 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. 

അതേസമയം തെലങ്കാനയില്‍ ടിആര്‍എസ് ഭരണം ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞു. 76 സീറ്റുകളിലാണ് ലീഡ് ഉയര്‍ത്തുന്നത്. 119 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 30 ഇടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്.  മിസോറമില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് എംഎന്‍ഫ് 23 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നത്. കേവലഭൂരിപക്ഷത്തിന് 21 സീറ്റുകള്‍ മാത്രം മതി എന്ന നിലയ്ക്ക് എംഎന്‍എഫ് സര്‍ക്കാര്‍ രൂപികരിക്കാനുളള സാധ്യത തെളിഞ്ഞിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു