ദേശീയം

തെലങ്കാനയില്‍ കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക് ; വോട്ടര്‍പട്ടികയില്‍ നിന്നും 22 ലക്ഷം പേരെ ഒഴിവാക്കിയെന്ന് ആരോപണം

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : തെലങ്കാനയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. ടിആര്‍എസ് തരംഗത്തില്‍ കോണ്‍ഗ്രസിന് നിലംതൊടാനായില്ല. കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റുമാരായ വിക്രമാര്‍കെയും രേവന്ത് റെഡ്ഡിയും പിന്നിലാണ്. 

മിദിരാ സീറ്റില്‍ ആദ്യറൗണ്ട് വോട്ടെണ്ണിയപ്പോള്‍ വിക്രമാര്‍കെ, ടിആര്‍എസ് സ്ഥാനാര്‍ത്ഥിയേക്കാള്‍ പിന്നിലാണ്. കോടങ്കലില്‍ മറ്റൊരു സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റായ രേവന്ത് റെഡ്ഡിയും പിന്നിട്ടു നില്‍ക്കുകയാണ്.

അതേസമയം ടിആര്‍എസ് മുന്നേറ്റത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. വോട്ടര്‍പട്ടികയില്‍ തിരിമറി നടത്തിയാണ് ടിആര്‍എസ് വന്‍ കുതിപ്പിന് അവസരം ഒരുക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തങ്ങളുടെ 22 ലക്ഷത്തോളം പ്രവര്‍ത്തകരുടെ വോട്ട് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 

ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രിംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. തെലങ്കാനയില്‍ ടിആര്‍എസ് ഭരണം നിലനിര്‍ത്തുമെന്ന് ഉറപ്പായി. ആകെയുള്ള 119 സീറ്റില്‍ 82 ഉം ടിആര്‍എസ് നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്