ദേശീയം

'വോട്ടര്‍മാര്‍ മുത്തലാഖ് ചൊല്ലിയതാണ്'; ബിജെപി നിരാശപ്പെടുന്നതില്‍ അതിശയിക്കേണ്ടെന്ന് ശശി തരൂര്‍

സമകാലിക മലയാളം ഡെസ്ക്


 ന്യൂഡല്‍ഹി: ബിജെപി ഇന്ന് ഇത്രയധികം വിഷമിച്ചിരിക്കുന്നതില്‍ അതിശയിക്കാനൊന്നുമില്ലെന്ന് ശശി തരൂര്‍. വോട്ടര്‍മാര്‍ മുത്തലാഖ് ചൊല്ലിക്കഴിഞ്ഞാല്‍ ഇങ്ങനെയിരിക്കും. അതിന്റെ ഭാഗമായ സങ്കടം മാത്രമാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടിയാണ് ബിജെപിക്ക് ഉണ്ടായത്. ഛത്തീസ്ഗഡിലും രാജസ്ഥാനിലും വലിയ തോല്‍വിയുണ്ടായി. മധ്യപ്രദേശിലും ബിജെപിയുടെ നില പരുങ്ങലിലാണ്. ഈ വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ശശി തരൂരിന്റെ ട്രോളന്‍ പോസ്റ്റ്.

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ മുത്തലാഖ് നിയമം മൂലം നിരോധിക്കുന്നതിനും കടുത്ത ശിക്ഷകള്‍ ഏര്‍പ്പെടുത്തുന്നതിനുമുള്ള ബില്ല് പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു