ദേശീയം

'സെമിഫൈനല്‍' വിധിയെഴുത്ത് : ബിജെപി നേതൃയോഗം അല്‍പ്പസമയത്തിനകം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വിലയിരുത്താന്‍ ബിജെപി കോര്‍ കമ്മിറ്റി യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ പാര്‍ലമെന്റില്‍ രാവിലെ 10.30 നാണ് യോഗം ചേരുന്നത്. 

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി അധികാരത്തിന് പുറത്തായി എന്നാണ് ഫല സൂചനകള്‍ വ്യക്തമാക്കുന്നത്. 

അതേസമയം ബിജെപി ഉറ്റുനോക്കുന്ന മധ്യപ്രദേശില്‍ ഫലം അപ്രവചനീയമായ നിലയിലാണ്. ഇവിടെ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. മിസാറാമിലും ബിജെപിക്ക് പച്ചതൊടാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം