ദേശീയം

പശുമന്ത്രിക്കും രക്ഷയില്ല, രാജ്യത്തെ ആദ്യ പശുമന്ത്രിയും പരാജയപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരില്‍ ഇന്ത്യയിലെ ആദ്യ പശുമന്ത്രിയും. സിരോഹയില്‍ നിന്നും ജനവിധി തേടിയ ഒതാറാം ദെവാസിയാണ് പരാജയപ്പെട്ടത്. 

വസുന്ധര രാജെ മന്ത്രിസഭയില്‍ പശുവകുപ്പായിരുന്നു ദെവാസിക്ക്. ഭോപാജി എന്ന പേരിലാണ് പശുമന്ത്രിയായ ഒതാറാം അറിയപ്പെടുന്നത്. ഗോപരിപാലന്‍ എന്നായിരുന്നു പശുവകുപ്പിന്റെ പേര്. 2013ല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രത്യേക പശുവകുപ്പ് വാഗ്ദാനം ചെയ്താണ് അധികാരത്തിലെത്തിയത്.
പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ സന്യാം ലോധ ദെവാസിയെ പരാജയപ്പെടുത്തിയത്. നേരത്തെ കോണ്‍ഗ്രസിലായിരുന്ന ലോധ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പാര്‍ട്ടിവിട്ട് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു.

രാജസ്ഥാനില്‍ വസുന്ധര രാജെ മന്ത്രിസഭയിലെ 19 മന്ത്രിമാരില്‍ 13 പേരും പരാജയപ്പെട്ടു. 199 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനില്‍ 99 സീറ്റുകളില്‍ ജയം പിടിച്ചാണ്‍ കോണ്‍ഗ്രസിന്റെ തിരിച്ചു വരവ്. 73 സീറ്റിലാണ് ബിജെപിയുടെ വിജയം. നൂറ് സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിഎസ്പി ഇവിടെ ആറിടത്തും, മറ്റുള്ളവര്‍ 21 ഇടത്തും ജയിച്ചു കയറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍