ദേശീയം

പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് ഹിമാചല്‍ നിയമസഭ; പ്രമേയം അവതരിപ്പിച്ചത് കോണ്‍ഗ്രസ് എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

ധര്‍മശാല: പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ രംഗത്ത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ നിയമസഭ ഇത് സംബന്ധിച്ച് പ്രമേയം പാസാക്കി കേന്ദ്ര സര്‍ക്കാരിന് അയച്ചു.

സെപ്റ്റംബറില്‍ ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ ഇതേ ആവശ്യമുന്നയിച്ച് പ്രമേയം പാസാക്കിയിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ അനിരുദ്ധ് സിംഗ് കൊണ്ടുവന്ന പ്രമേയം ബിജെപി അംഗങ്ങളുടെ പിന്തുണയോടെയാണ് ഹിമാചല്‍
നിയമസഭ പാസാക്കി കേന്ദ്രത്തിനയച്ചത്.

ഹിമാചലില്‍ നിരവധി പശു സങ്കേതങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി വിരേന്ദര്‍ കന്‍വാര്‍ നിയമസഭയെ അറിയിച്ചു. സിര്‍മൗര്‍ ജില്ലയില്‍ പശു സങ്കേതം തുടങ്ങാന്‍ 1.52 കോടി അനുവദിച്ചിട്ടുണ്ട്. സൊളാന്‍, കന്‍ഗ്ര എന്നീ ജില്ലകളിലും സമാന രീതിയില്‍ പശു സങ്കേതങ്ങള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു