ദേശീയം

പെതായി ചുഴലിക്കാറ്റ് വീശിയടിക്കും;ഭീതിയില്‍ ആന്ധ്രാതീരം 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : പെതായി ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്ക്കു ശേഷം ആന്ധ്രാതീരം തൊടും. ആന്ധ്രയിലെ ഓങ്കോളിനും, കക്കിനാഡയ്ക്കും ഇടയിലാണ് 
ചുഴലിക്കാറ്റ് വീശീയടിക്കുക. കാറ്റ് 110 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റു കടന്നുപോകുന്ന സ്ഥലങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ 17 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന കാറ്റ് തീരത്തോട് അടുക്കുന്നതോടെ ശക്തിപ്രാപിക്കുമെന്നാണ് വിലയിരുത്തല്‍.

ആന്ധ്രയില്‍ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുള്ള എട്ട് തീരദേശ ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കി. ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികള്‍ വേഗത്തിലാക്കി. 60 പേരുടെ ദേശീയ ദുരന്ത നിവാരണ സംഘം സംസ്ഥാനത്തുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വരട്ടെ, ധൃതി വേണ്ട'; കെ സുധാകരന് എഐസിസി നിര്‍ദേശം; പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കല്‍ വൈകും

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി