ദേശീയം

നാളെ ബാങ്ക് പണിമുടക്ക് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ഓഫീസര്‍മാരും ജീവനക്കാരും നാളെ പണിമുടക്കും. പൊതുമേഖല ബാങ്കുകളുടെ ലയനനീക്കം ഉപേക്ഷിക്കുക, വന്‍ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് സമരം. ബാങ്കിങ് രംഗത്തെ ഒമ്പത് സംഘടനയുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തില്‍ നടത്തുന്ന ദേശീയ പണിമുടക്കില്‍ പത്തുലക്ഷത്തോളം ഓഫീസര്‍മാരും ജീവനക്കാരും പങ്കെടുക്കും.

ഓണ്‍ലൈന്‍, എടിഎം ഇടപാടുകളൊഴിച്ചുള്ള മുഴുവന്‍ ബാങ്കിങ് ഇടപാടും സ്തംഭിക്കുമെന്ന് യുഎഫ്ബിയു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് 50,000 ഓഫീസര്‍മാരും ജീവനക്കാരും പണിമുടക്കും. പണിമുടക്കുന്നവര്‍ 26ന് രാവിലെ എറണാകുളം  എംജി റോഡ് മെട്രോ സ്‌റ്റേഷനുസമീപം എസ്ബിഐ ഓഫീസിനുമുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി