ദേശീയം

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക് ; ബാങ്കുകൾ ഇന്ന് പ്രവർത്തിക്കില്ല ; ജീവനക്കാർ പണിമുടക്കിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ഓഫീസര്‍മാരും ജീവനക്കാരും ഇന്ന് പണിമുടക്കുന്നു. പൊതുമേഖല ബാങ്കുകളുടെ ലയനനീക്കം ഉപേക്ഷിക്കുക, വന്‍ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് സമരം. 

ബാങ്കിങ് രംഗത്തെ ഒമ്പത് സംഘടനയുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തില്‍ നടത്തുന്ന ദേശീയ പണിമുടക്കില്‍ പത്തുലക്ഷത്തോളം ഓഫീസര്‍മാരും ജീവനക്കാരും പങ്കെടുക്കും. സംസ്ഥാനത്ത് 50,000 ഓഫീസര്‍മാരും ജീവനക്കാരും പണിമുടക്കും. പണിമുടക്കുന്നവര്‍ 26ന് രാവിലെ എറണാകുളം  എംജി റോഡ് മെട്രോ സ്‌റ്റേഷനുസമീപം എസ്ബിഐ ഓഫീസിനുമുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തും.

ഓണ്‍ലൈന്‍, എടിഎം ഇടപാടുകളൊഴിച്ചുള്ള മുഴുവന്‍ ബാങ്കിങ് ഇടപാടും സ്തംഭിക്കുമെന്ന് യുഎഫ്ബിയു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ