ദേശീയം

മുണ്ടുടുത്ത് സ്‌റ്റൈലായി മോദി; വൈറലായി പ്രധാനമന്ത്രിയുടെ പുതിയ ലുക്ക് 

സമകാലിക മലയാളം ഡെസ്ക്

പുതിയ വേഷങ്ങളും ഡിസൈനര്‍ വസ്ത്രങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി പരീക്ഷിക്കുന്നത് പുതിയ വാര്‍ത്തയല്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഔദ്യോഗിക പരിപാടികള്‍ക്കായി പോര്‍ട്ബ്ലയറിലെത്തിയ മോദിയുടെ വസ്ത്രം ഇതുവരെ അദ്ദേഹം പരീക്ഷിക്കാത്തതായിരുന്നു. മുണ്ടും കുര്‍ത്തയും അണിഞ്ഞാണ് അദ്ദേഹം പരിപാടിക്കെത്തിയത്. 

തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പുതിയ ലുക്കിലുള്ള ചിത്രം മോദി പങ്കുവച്ചിട്ടുണ്ട്. 'പോര്‍ട്ബ്ലയറില്‍ നിന്നുള്ള ഒരു പുലര്‍കാല ദൃശ്യം... സ്വാതന്ത്ര്യിയത്തിനായി ജീവന്‍ ത്യജിച്ച ധീരന്മാരെ ഓര്‍ക്കുന്നു', എന്ന് കുറിച്ചാണ് അദ്ദേഹം ചിത്രം പങ്കുവച്ചിരിക്കുന്നത്.

ചിത്രം പങ്കുവച്ചതിന് പിന്നാലെ പ്രധാനമന്ത്രിയുടെ പുതിയ ലുക്കിനെ പ്രശംസിച്ച് കമന്റുകളും എത്തിത്തുടങ്ങി. മണിക്കൂറുകള്‍ക്കകം ഒരുലക്ഷത്തിലധികം ആളുകളാണ് പോസ്റ്റിന് ലൈക്കടിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി