ദേശീയം

ഗര്‍ഭിണിയെ ലേബര്‍ റൂമിലേക്ക് നടത്തിക്കൊണ്ടുപോയി; പ്രസവിച്ച കുഞ്ഞ് തറയില്‍ വീണുമരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ യുവതിക്ക് സ്ട്രച്ചര്‍ നല്‍കാതെ ലേബര്‍ റൂമിലേക്ക് നടത്തിക്കൊണ്ടു പോകവെ പ്രസവിച്ച് കുഞ്ഞ് തറയില്‍ വീണ് മരിച്ചു. പ്രസവ വേദനയെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയ യുവതിയോട്  പ്രസവിക്കുന്നതിനുള്ള സമയം ആയില്ലെന്ന് പറഞ്ഞ് യുവതിയെ ലേബര്‍ റൂമിലേക്ക് നഴ്‌സ് നടത്തിക്കൊണ്ടു പോവുകയായിരുന്നു. മദ്ധ്യപ്രദേശിലെ ബെട്ടൂലിനടുത്തെ സര്‍ക്കാര്‍ ആശുപത്രിയിലാണ് നാടിന നടുക്കിയ സംഭവം നടന്നത്.

ഭോപ്പാലിനടുത്ത് ഗോദഡോഗ്രി സ്വദേശിയായ നീലു വെര്‍മ എന്ന യുവതിയുടെ കുഞ്ഞാണ് മരിച്ചത്. പ്രസവ വേദനയെ തുടര്‍ന്ന് നീലു കുടുംബത്തോടൊപ്പം ആശുപത്രിയില്‍ എത്തിയതായിരുന്നു. ആശുപത്രിയില്‍ എത്തിയ ഉടന്‍ കുടുംബം സ്ട്രച്ചറിന് ആവശ്യപ്പെട്ടു. എന്നാല്‍ നഴ്‌സ് നീലുവിന് സ്ട്രച്ചര്‍ നല്‍കാതെ ലേബര്‍ റൂമിലേക്ക് നടത്തിക്കൊണ്ടു പോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ആശുപത്രി അധികൃതര്‍ സ്ട്രച്ചര്‍ അനുവദിച്ചിരുന്നുവെങ്കില്‍ കുഞ്ഞിനെ നഷ്ടപ്പെടില്ലായിരുന്നു എന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. തങ്ങളുടെ ആദ്യത്തെ കുട്ടിയായിരുന്നവെന്നും എന്നാല്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം കുട്ടിയെ നഷ്ടമായെന്നും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുക്കുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍