ദേശീയം

പെണ്‍കുട്ടികളുടെ മദ്യപാനം ഭയപ്പെടുത്തുന്നു: മനോഹര്‍ പരീക്കര്‍

സമകാലിക മലയാളം ഡെസ്ക്

പനജി: ഗോവയിലെ കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി പിടിമുറുക്കുകയാണെന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം നേരത്തെ ഉണ്ടായിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ പെണ്‍കുട്ടികള്‍ വ്യാപകമായി മദ്യം ഉപയോഗിക്കുന്നു. ഇത് ഭയക്കേണ്ട സാഹചര്യം തന്നെയാണെന്ന് മനോഹര്‍ പരീക്കര്‍ പറഞ്ഞു. 

താന്‍ ഐ ഐ ടിയില്‍ പഠിച്ച് കൊണ്ടിരുന്ന സമയത്ത് ലഹരി ഉപയോഗിക്കുന്നവര്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് വളരെ കുറഞ്ഞ തോതില്‍ മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വളരെ വ്യാപകമായ രീതിയില്‍ ലഹരി ഉപയോഗമുണ്ട്- സംസ്ഥാന് യൂത്ത് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് പരീക്കര്‍ പറഞ്ഞു. 

ഗോവയിലെ മയക്കു മരുന്നു മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജോലിചെയ്യാനുള്ള യുവാക്കളുടെ മടിയാണ് ഗോവയിലെ തൊഴിലില്ലായ്മയ്ക്ക് പിന്നിലെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളെ കര്‍ശനമായി നിയന്ത്രിക്കുന്നത് മാത്രമേ അവരെ ലഹരിയില്‍ നിന്ന് മോചിപ്പിക്കാന്‍ സഹായിക്കൂവെന്നും പരീക്കര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

വീടിന് വെളിയിലിരുന്ന വയോധികനെ ആക്രമിച്ചു; പുലിയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍- വൈറല്‍ വീഡിയോ

'പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; എ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ് ബോർഡ്

'അവന്‍ ഞങ്ങളുടെ മരുമകന്‍': വിരാട് കോഹ്‌ലിയെക്കുറിച്ച് ഷാരുഖ് ഖാന്‍

കൈയില്‍ 11,000 രൂപയുണ്ടോ?, പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു; വിശദാംശങ്ങള്‍