ദേശീയം

ത്രിപുരയില്‍ അടുത്ത ഗവണ്‍മെന്റ് രൂപീകരിക്കുന്നത് ബിജെപിയായിരിക്കും: അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ത്രിപുരയില്‍ അടുത്ത ഗവണ്‍മെന്റ് രൂപീകരിക്കുന്നത് ബിജെപിയായിരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പാര്‍ട്ടിയുടെ പ്രചരണ യോഗങ്ങളും നിയമസഭ മണ്ഡലങ്ങളിലെ പ്രതികരണങ്ങളും കണ്ടതിന് ശേഷം, ഉറപ്പിച്ചു പറയുകയാണ്, ബിജെപിയായിരിക്കും ഇനി ത്രിപുര ഭരിക്കുന്നത്. ബിജെപി ഭരിക്കുന്ന 20മത് സംസ്ഥാനമായി ത്രിപുര മാറും, അമിത് ഷാ പറഞ്ഞു. 

മണിപ്പൂരിലും അസമിലും പാര്‍ട്ടിക്ക് എംഎല്‍എമാരുണ്ടായിരുന്നു എന്നാല്‍ വലിയ സ്വാധീനമില്ലായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ വലിയ ജനസമ്മതികാരണവും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ കാരണവും അവിടങ്ങളിലും ബിജെപി അധികാരത്തി.അതുപോലെ ത്രിപുരയിലും തങ്ങള്‍ അധികാരത്തിലെത്തുമെന്ന് അമിത് ഷാ പറയുന്നു. 

25 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ഇടത് സര്‍ക്കാരിനെതിരെ ബിജെപി വലിയ പ്രചാരണ പരിപാടികളാണ് നടത്തിവരുന്നത്. പ്രചാരണ പരിപാടികളില്‍ കിട്ടുന്ന ജനപങ്കാളിത്തം വോട്ടായി മാറും എന്ന പ്രതീക്ഷയിലാണ് ബിജെപി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍