ദേശീയം

ഇന്ത്യയെക്കാള്‍ കൂടുതല്‍ സ്‌നേഹം പാകിസ്ഥാനില്‍ നിന്ന് ലഭിച്ചു; വിവാദ പ്രസ്താവനയുമായി മണിശങ്കര്‍ അയ്യര്‍

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: പാകിസ്ഥാനെ അപേക്ഷിച്ച് ഇന്ത്യയില്‍ നിന്ന് ലഭിച്ചത് കൂടുതല്‍ വെറുപ്പെന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. പാകിസ്ഥാനിലെ ജനങ്ങള്‍ തന്നെ കൂടുതല്‍ സ്‌ന്ഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കറാച്ചിയിലെ സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഞാന്‍ സമാധാനാത്തെക്കുറിച്ച് സംസാരിക്കുന്നതുകൊണ്ട് പാകിസ്ഥാന്‍ ജനത എന്നെ സ്‌നേഹിക്കുന്നു. എനിക്കറിയാത്ത ആയിരത്തോളം മനുഷ്യര്‍ എന്നെ ആശ്ലേഷിക്കുന്നു,അഭിവാദ്യമര്‍പ്പിക്കുന്നു. എനിക്ക് ഇന്ത്യയില്‍ നിന്ന് ലഭിച്ചതിനെക്കാള്‍ കൂടുതല്‍ സ്‌നേഹം പാകിസ്ഥാനില്‍ നിന്ന് ലഭിച്ചു. അതുകൊണ്ട് ഇവിടെ നില്‍ക്കാന്‍ ഞാന്‍ സന്തോഷവാനാണ്. മണി ശങ്കര്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഉഭയകക്ഷി പ്രാധാന്യമുള്ള വിഷയങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് വേണ്ട നയം പാകിസ്താന്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, ന്യൂഡല്‍ഹി ഈ നയം സ്വീകരിച്ചിട്ടില്ലെന്നും അയ്യര്‍ കുറ്റപ്പെടുത്തി. കശ്മീര്‍, ഇന്ത്യയെ ലക്ഷ്യമാക്കിയുള്ള ഭീകരപ്രവര്‍ത്തനം എന്നിവയാണു പരിഹാരം കാണേണ്ട രണ്ടു പ്രധാന പ്രശ്‌നങ്ങള്‍. പാകിസ്താന്റെ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ സര്‍ക്കാര്‍ രൂപം കൊടുത്ത ചട്ടക്കൂടു സ്വീകരിക്കുകയാണ് ഇരുരാജ്യങ്ങളും ചെയ്യേണ്ടതെന്നും അയ്യര്‍ പറഞ്ഞു.

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മേദിക്കെതിരെ നീച് എന്ന വാക്ക് ഉപയോഗിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് മണിശങ്കര്‍ അയ്യറെ സസ്‌പെന്റ് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!