ദേശീയം

മോഹന്‍ ഭാഗവതിനെ പരിഹസിക്കുന്ന കാര്‍ട്ടൂണുമായി രാജ് താക്കറെ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ കളിയാക്കി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെയുടെ കാര്‍ട്ടൂണ്‍. രാജ്യത്തിനായി പോരാടുന്നതിനുള്ള സേനയെ മൂന്നു ദിവസത്തിനുള്ളില്‍ രൂപീകരിക്കാന്‍ ആര്‍എസ്എസിനു സാധിക്കുമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റ പ്രസ്താവനയെ പരിഹസിച്ചുക്കൊണ്ടായിരുന്നു താക്കറെയുടെ രസകരമായ കാര്‍ട്ടൂണ്‍.

അതിര്‍ത്തിയില്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത്. ഈ ബൗദ്ദിക്, ചിന്തന്‍ ബുക്കുകള്‍ കൊണ്ട് നിങ്ങളുടെ തലയ്ക്കടിയ്ക്കും എന്നലറുന്ന ആര്‍എസ്എസ് മേധാവി വടിയുമായി എത്തി  അതിര്‍ത്തിയിലെ പാക് പട്ടാളത്തെയും ഭീകരരെയും ഓടിക്കുന്നതായാണ് കാര്‍ട്ടൂണ്‍. തണുപ്പുള്ള രാത്രിയില്‍ മൂടിപ്പുതച്ചുറങ്ങവെ മോഹന്‍ ഭാഗവത് കാണുന്ന സ്വപ്‌നമാണ് കാര്‍ട്ടൂണിന് ആധാരം.

സൈന്യം ആറോ ഏഴോ മാസങ്ങള്‍ക്കൊണ്ടു ചെയ്യുന്ന കാര്യം വെറും മൂന്നുദിവസത്തിനുള്ളില്‍ ആര്‍എസ്എസ് ചെയ്യും. അതിനുള്ള ശേഷി ഞങ്ങള്‍ക്കുണ്ട്. അതിനുള്ള സാഹചര്യം ഉണ്ടാകുകയാണെങ്കില്‍ അവയെ നേരിടുന്നതിന് ഞങ്ങള്‍ മുന്നിട്ടിറങ്ങും. ഭരണഘടന അനുവദിക്കുമെങ്കില്‍ മാത്രമെന്നും ഭഗവത് പറഞ്ഞു. ആര്‍എസ്എസ് ഒരു സൈനിക, സമാന്തര സൈനിക വിഭാഗമല്ല. കുടുംബത്തില്‍ അധിഷ്ടിതമായ ഒരു സംവിധാനമാണിത്. രാജ്യത്തിനു വേണ്ടി എന്തു ത്യാഗം സഹിക്കുന്നതിനും പ്രവര്‍ത്തകര്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രി  മോദിയെയും ആര്‍എസ്എസിനെയും വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകള്‍ രാജ്താക്കറെ തയ്യാറാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത