ദേശീയം

മാര്‍ച്ച് അഞ്ചുവരെ കാത്തിരിക്കും;മോദി സര്‍ക്കാരിന് അന്ത്യശാസനം നല്‍കി ടിഡിപി

സമകാലിക മലയാളം ഡെസ്ക്

അമരാവതി: ബി.ജെ.പിയ്ക്കും കേന്ദ്രസര്‍ക്കാരിനും മുന്നറിയിപ്പുമായി വീണ്ടും തെലുങ്കുദേശം പാര്‍ട്ടി. മാര്‍ച്ച് അഞ്ചിനകം വാഗ്ദാനങ്ങള്‍ പാലിച്ചില്ലായെങ്കില്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ബിജെപിയുമായുളള സഖ്യം ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. 

നേരത്തെ വഞ്ചിക്കപ്പെട്ടുവെന്ന തോന്നലുണ്ടായാല്‍ ജനം കടുത്ത തീരുമാനമെടുക്കുമെന്ന് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കുന്ന കാര്യത്തില്‍ കേന്ദ്രം വാക്കുപാലിച്ചില്ല. സംസ്ഥാനത്തിന് അനുവദിക്കുന്ന കേന്ദ്ര ഫണ്ടും അപര്യാപ്തമാണെന്ന് ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി. 

സംസ്ഥാനത്തെ വിഭജിച്ച കോണ്‍ഗ്രസിന് അതിന്റെ വില തെരഞ്ഞെടുപ്പില്‍ ജനം നല്‍കി. സെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

നേരത്തെ കേന്ദ്ര ബജറ്റില്‍ ആന്ധ്രപ്രദേശിനോട് അവഗണന കാണിച്ചുവെന്നാരോപിച്ച് തെലുങ്കുദേശം പാര്‍ട്ടി എന്‍.ഡി.എ വിടാനൊരുങ്ങുകയാണെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ മുന്നണിയില്‍ തുടരാനായിരുന്നു പാര്‍ട്ടിയുടെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്