ദേശീയം

ഭര്‍ത്താവിന് അവിഹിതബന്ധമുണ്ടെന്ന് സംശയം; ഭാര്യ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് കക്കൂസില്‍ തള്ളി

സമകാലിക മലയാളം ഡെസ്ക്

ജലന്ദര്‍; ഭര്‍ത്താവിന് അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ യുവാവിന്റെ ലൈംഗീക അവയവം മുറിച്ചെടുത്ത് കക്കൂസില്‍ തള്ളി. ഭാര്യയുടെ ആക്രമണത്തില്‍
ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ അത്യാസന്ന നിലയിലാണ്. പഞ്ചാബിലെ ജോഗിന്ദര്‍ നഗര്‍ സ്വദേശിയായ അസാദ് സിങ്ങാണ് ആക്രമിക്കപ്പെട്ടത്. 

കഴിഞ്ഞ ദിവസം ആസാദ് സിങ് ഉറങ്ങിക്കിടക്കുന്നതിനിടയിലാണ് ഭാര്യ സുഗ്വന്ദ് കൗര്‍ കടുത്ത പ്രയോഗം നടത്തിയത്. ഭര്‍ത്താവിനെ മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ഇവര്‍ സംശയിച്ചിരുന്നെന്നും ഇതാണ് അക്രമണത്തിന് കാര്യമായതെന്നും പൊലീസ് വ്യക്തമാക്കി. ഉറങ്ങി കിടക്കുകയായിരുന്ന ഭര്‍ത്താവിനെ സുഗ്വന്ദ് ആദ്യം കമ്പി കൊണ്ട് തലക്കടിച്ച് ബോധരഹിതനാക്കി. അതിന് ശേഷം ഇയാളുടെ ലൈംഗിക അവയവം കത്തി കൊണ്ട് വെട്ടി എടുത്ത് കക്കൂസിലിട്ട് ഫ്‌ളഷ് ചെയ്യുകയായിരുന്നു. രക്തശ്രാവം വര്‍ധിച്ചതിനെത്തുടര്‍ന്ന് ആസാദിനെ ആശുപത്രിയില്‍ എത്തിച്ചത്. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ യുവതിക്കെതിരേ കേസ് കൊടുത്തു. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും