ദേശീയം

ത്രിപുരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി പരാതി 

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ത്രിപുരയില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. തകാര്‍ജലാ നിയമസഭ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രാമേന്ദ്ര ദേബ്ബര്‍മ്മയ്ക്കും മറ്റൊരാള്‍ക്കുമെതിരെയുമാണ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി അഗര്‍ത്തലയ്ക്ക് സമീപമുളള അംതലി സ്വദേശിനി പരാതി നല്‍കിയത്.
പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ചൊവ്വാഴാച രാത്രി ഒരുമണിയോടെയാണ് സംഭവം. വീട്ടില്‍ ഉറങ്ങുകയായിരുന്ന തന്നെ ഇരുവരും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് സ്ത്രീയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് സഹായം അഭ്യര്‍ത്ഥിച്ച് ഒച്ച വച്ചതിനെ തുടര്‍ന്ന് സിപിഎം സ്ഥാനാര്‍ത്ഥിയും കൂടെയുളളയാളും ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എസ്പി പ്രദീപ് ഡേ അറിയിച്ചു. എന്നാല്‍ ദേബ് ബര്‍മ്മയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഗോത്രവിഭാഗപാര്‍ട്ടിയും ബിജെപിയുടെ സഖ്യകക്ഷിയുമായ ഐപിഎഫ്ടി തകര്‍ജല പൊലീസ് സ്റ്റേഷന് മുന്‍പില്‍ പ്രതിഷേധിച്ചു.  സംഭവത്തില്‍ ഇരുവരും കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന എസ്പിയുടെ ഉറപ്പിന്മേലാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.

അതേസമയം തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ചിലര്‍ കൃത്രിമമായി ഉണ്ടാക്കിയതാണ് ഈ പരാതിയെന്ന് സിപിഎം സ്ഥാനാര്‍ത്ഥി ദേബ് ബര്‍മ്മ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു