ദേശീയം

ഗൂര്‍ഖാലാന്‍ഡില്‍ പാര്‍ട്ടി നിലപാടില്‍ അതൃപ്തി: ബൈചുങ് ബൂട്ടിയ തൃണമൂല്‍ വിട്ടു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: മുന്‍ ഫുട്‌ബോള്‍ താരം ബൈചുങ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ഇനി സഹകരിച്ചുപ്രവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കിയ ബൈചുങ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനമാനങ്ങളും ഉപേക്ഷിച്ചതായും അറിയിച്ചു.

2013 ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ബൈചുങ് ബൂട്ടിയ 2014ല്‍ പാര്‍ട്ടി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിച്ചു. എന്നാല്‍ ബിജെപിയുടെ എസ് എസ് അലുവാലിയയോട് രണ്ടുലക്ഷത്തോളം വോട്ടുകള്‍ക്ക് ബൂട്ടിയ പരാജയപ്പെട്ടു.

ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭത്തില്‍ പാര്‍്ട്ടിയുടെ നിലപാടില്‍ ബൈജുങ് ബൂട്ടിയ അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭം അക്രമാസക്തമാകുന്നതാണ് പിന്നിട് കണ്ടത്. അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് ദിവസങ്ങളോളം മലയോര മേഖല സ്തംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി