ദേശീയം

മോദിയെ പ്രധാനമന്ത്രിയാക്കിയത് പ്രസംഗിച്ച് നടക്കാനല്ല: രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ ഭാഷയില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനങ്ങള്‍ മോദിയെ പ്രധാനമന്ത്രിയാക്കിയത് പ്രസംഗിച്ച് നടക്കാനല്ലെന്ന് അദ്ദേഹം ബെംഗളൂരുവില്‍ പറഞ്ഞു. മൂന്നു ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബിജെപിയുടെ പദ്ധതികള്‍ രാജ്യത്തെ കോടീശ്വരന്‍മാരായ ചിലര്‍ക്ക് വേണ്ടിയാണ്. ബിജെപിയും മോദിയും പാവങ്ങളെ ശ്രദ്ധിക്കുന്നതേയില്ല. ഞങ്ങളുടെ പദ്ധതികള്‍ കര്‍ഷകര്‍ക്ക് വേണ്ടിയും പാവപ്പെട്ടവര്‍ക്ക് വേണ്ടിയും അരികുവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയും മുഴുവന്‍ കോണ്‍ഗ്രസും പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. 

നരേന്ദ്ര മോദി ജനങ്ങള്‍ക്ക് നടക്കാത്ത വാക്കുകള്‍ കൊടുക്കുന്നു. വാഗ്ദാനം ചെയ്തതെല്ലാം നടപ്പാക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം പറഞ്ഞു. എനിക്കുറപ്പുണ്ട്, കോണ്‍ഗ്രസ് വീണ്ടും കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകതരിക്കും, അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍

സർവീസിൽ നിന്നും വിരമിക്കാൻ ദിവസങ്ങൾ മാത്രം; കെഎസ്ഇബി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

'റോയലായി' സഞ്ജുവിന്റെ സർജിക്കൽ സ്ട്രൈക്ക്; ലഖ്നൗവിനെ മുട്ടുകുത്തിച്ച് രാജസ്ഥാൻ

കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു