ദേശീയം

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്നിലാക്കി കോണ്‍ഗ്രസ് മുന്നേറ്റം

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലെ രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ ശക്തമായ മുന്നേറ്റം. തെരഞ്ഞെടുപ്പ് നടന്ന മുംഗോവ്‌ലി, കൊളാറസ് എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണ പാര്‍ട്ടിയായ ബിജെപി ഏറെ പിന്നിലാണ്. 

എട്ട് റൗണ്ടുകള്‍ വോട്ടെണ്ണി കഴിഞ്ഞപ്പോള്‍, കൊളാറസില്‍ കോണ്‍ഗ്രസ് 2,604 വോട്ടുകള്‍ക്ക് മുന്നില്‍ നില്‍ക്കുകയാണ്. മുംഗോവ്‌ലിയിലും 4,251 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നു. 

നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി വിലയിരുത്തിയ തെരഞ്ഞെടുപ്പില്‍ ബിജെപി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ വലിയ പ്രചാരണമാണ് നടത്തിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളായ രണ്ടു മണ്ഡലങ്ങളും വീണ്ടും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന സൂചനയാണ് നല്‍കുന്നത്. 

രണ്ട് എംഎല്‍എമാരും മരണപ്പെട്ടതിന്റെ പശ്ചാതലത്തിലാണ് ഇവിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതിനോടൊപ്പം ഉപതെരഞ്ഞെടുപ്പ് നടന്ന ഒഡീഷയിലെ ബിജാപൂരില്‍ ബിജെപിയെ രണ്ടാം സ്ഥാനത്താക്കി ബിജെഡി കുതിക്കുകയാണ്. 41539 വോട്ടിന്റെ ലീഡ് ബിജെഡിക്കുണ്ട്. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു