ദേശീയം

ബിജെപിയിലേക്ക് ഇനിയും മുസ്ലീം സ്ത്രീകള്‍ എത്തും: സുബ്രഹ്മണ്യന്‍ സ്വാമി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ മുസ്ലീം വനിതകള്‍ രാഷ്ട്രീയത്തില്‍ ചേരുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. മുത്തലാഖ് കേസില്‍ ഹര്‍ജിക്കാരിയായിരുന്ന ഇസ്രത്ത് ജഹാന്‍ ബിജെപിയില്‍ ചേര്‍ന്ന പശ്ചാത്തലത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.

ധീര വനിതയായ ഇസ്രത്ത് ജഹാന്‍ ഭരണഘടനയില്‍ നിന്നു കൊണ്ടുതന്നെ  ശരിയായ തീരുമാനമാണ് സ്വീകരിച്ചത്. അവരുടെ ധൈര്യം ഇന്ത്യന്‍ വനിതകള്‍ക്ക് ഒരു മാതൃകയാണ്. അതുകൊണ്ടാണ് അവരെ ബിജെപിയിലേക്ക് ക്ഷണിച്ചത്. ഇതിന്റെ ചുവടുപിടിച്ച് കൂടുതല്‍ മുസ്ലീം വനിതകള്‍ രാഷ്ട്രീയത്തില്‍ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയെ തിരിച്ചറിയുകയും രാജ്യത്തിന്റെ ചരിത്രം തങ്ങളുടെ കൂടിയാണെന്ന് ചിന്തിക്കുകയും ചെയ്യുന്ന ഇവര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ തയ്യാറായാല്‍ ബിജെപി  സ്വാഗതം ചെയ്യുമെന്നും സ്വാമി പറഞ്ഞു.

മുഹമ്മദ് ഗോറിയുടെയും മുഹമ്മദ് ഗസ്‌നിയുടെയും പിന്മുറക്കാരാണെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗം മുസ്ലീങ്ങളെ മാത്രമേ തങ്ങള്‍ എതിര്‍ത്തിട്ടുളളു.ഈ പശ്ചാത്തലത്തില്‍ ഇസ്രത്ത് ജഹാന്റെ കടന്നുവരവ് പാര്‍ട്ടി മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന കുപ്രചരണങ്ങള്‍ക്കുളള തക്ക മറുപടിയാണ്. ബിജെപി ഒരിക്കലും മുസ്ലീങ്ങള്‍ക്ക് എതിരല്ല. മുസ്ലീങ്ങളില്‍ ചിലര്‍ ഹിന്ദുക്കളുടെ പിന്മുറക്കാരാണ് എന്ന വാദത്തെ അംഗീകരിക്കുന്നവരാണ്.അതേസമയം ഔറംഗസേബിനെ കുറിച്ച് ഓര്‍ത്ത് അഭിമാനം കൊളളുകയും മുഹമ്മദ് ഗോറിയുടെയും മുഹമ്മദ് ഗസ്‌നിയുടെയും പിന്മുറക്കാരാണെന്ന് മേനി നടിക്കുകയും ചെയ്യുന്നവര്‍ പാക്കിസ്ഥാനിലേക്ക് പോയിക്കൊളളണമെന്നും സ്വാമി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി