ദേശീയം

ഭയാനകവും ദയനീയവുമാണ് ഈ ആറുവയസുകാരന്റെ അവസ്ഥ

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ഈ കാഴ്ചകള്‍ ഹൃദയഭേദകമാണ്. അപൂര്‍വ രോഗവുമായി ത്രിപുരയില്‍ നിന്നും ഒരു ആറ് വയസുകാരി. ക്യാന്‍സര്‍ രോഗത്തിന് പിന്നാലെയാണ് നിര്‍ധന കുടുംബത്തിലെ അംഗമായ ഈ ബാലിക അപൂര്‍വരോഗം പിടിപ്പെട്ടത്. 
 
ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് കണ്ണ് പുറത്തേക്ക് തള്ളിനില്‍ക്കുകയും കണ്ണില്‍ നിന്ന് രക്തമൊലിക്കുകയുമാണ്. ആശുപത്രിയിലെ ഈ ബാലികയുടെ ചിത്രങ്ങള്‍ ഏതൊരാളുടെയും കരള്‍ അലയിപ്പിക്കുന്നതാണ്. അപൂര്‍വരോഗത്തെ തുടര്‍ന്ന്  ദുഖിതരായ രക്ഷിതാക്കള്‍ കുട്ടിയുടെ ചികിത്സയ്ക്കായി സഹായം അഭ്യര്‍ത്ഥിക്കാത്ത വാതിലുകളില്ല. ആരെങ്കിലും കൈതാങ്ങാവുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

രോഗത്തിന്റെ ആദ്യലക്ഷണം കണ്ണിനുണ്ടായ നിര്‍ത്താതെയുള്ള ചൊറിച്ചിലായിരുന്നു. നവംബറിലായിരുന്നു രോഗ ലക്ഷണങ്ങള്‍ പ്രകടമായത്. പിന്നീട് ആഴ്ചകള്‍ക്കകം അപൂര്‍വരോഗമെന്ന നിലയില്‍ മൂര്‍ച്ഛിക്കുകയായിരുന്നു.

മാസത്തില്‍ ആയിരം രൂപമാത്രമുള്ള ഒരു നിര്‍ധന കുടുംബത്തിലാണ് കുട്ടിയുടെ ജനനം. കുട്ടിയുടെ അവസ്ഥ കണ്ടുനില്‍ക്കാന്‍ കഴിയാത്ത രീതിയില്‍ ഭീകരമാണ് അവസ്ഥയെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും