ദേശീയം

സംശുദ്ധരാഷ്ട്രീയത്തിനായി അണിചേരൂ; രജനീ മന്‍ട്രവുമായി സ്റ്റൈല്‍ മന്നന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് ചുവടുപിടിച്ച് രജനീകാന്ത് വെബ്‌സൈറ്റും മൊബൈല്‍ ആപ്പുമായി രംഗത്ത്. അഴിമതിക്കെതിരെ തന്നോടൊപ്പം ചേരൂ നമുക്ക് ഒരുമിച്ച് പോരാടാം എന്നാണ് തമിഴ് ജനതയോട് രജനിയുടെ ആഹ്വാനം. 

രജനി മന്‍ട്രം എന്നാണ് വെബ്‌സൈറ്റിന്റെ പേര്. വോട്ടര്‍ ഐഡി നമ്പറും പേരും രേഖപ്പെടുത്തിയാല്‍ രജനിയുടെ പുതിയ പോരാട്ടത്തില്‍ പങ്കാളിയാകാം. പുതിയ തമിഴ്‌നാടിനായി ജനങ്ങളോട് തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയില്‍ അണി ചേരാനാണ് നിര്‍ദേശം നല്‍കി. രാഷ്ട്രീയം ശുദ്ധീകരിക്കുന്നതു കടലില്‍നിന്നു മുത്തെടുക്കുന്നതുപോലെയാണ്; ഒറ്റയ്ക്കു ചെയ്യാനാവില്ല. തമിഴ് ജനതയും ദൈവവും കൂടെയുണ്ടാവണമെന്നും രജനി പറഞ്ഞു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും മത്സരിക്കുമെന്നും ലോക്‌സഭാ തെരഞ്ഞടുപ്പിലെ തീരൂമാനം പിന്നീടെന്നുമായിരുന്നു ആരാധകസംഗമത്തില്‍ രജനി അഭിപ്രായപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു