ദേശീയം

മെഡിക്കല്‍ കമ്മീഷന്‍ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക്; ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിവാദ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍. വിഷയത്തില്‍ തീരുമാനം സെലക്ട് കമ്മിറ്റിയുടേതായിരിക്കും. ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷ ആവശ്യത്തെടത്തുടര്‍ന്നാണ് തീരുമാനം. ബില്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വിശദമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഐഎംഎയുടെ നേതൃത്വത്തില്‍ നടന്നുവന്ന രാജ്യവ്യാപക മെഡിക്കല്‍ ബന്ദ് അവസാനിപ്പിച്ചു.
ബില്‍ മെഡിക്കല്‍ രംഗത്ത് ഗുണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ രാജ്യസഭയില്‍ പറഞ്ഞു. 

ആയുര്‍വേദം സിദ്ധ ഹോമിയോ  എന്നിവയില്‍ ബിരുദം നേടിയവര്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് പാസായാല്‍ അലോപ്പത്തി ചികിത്സയ്ക്കും അനുമതി നല്‍കുന്ന മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലാണ് ലോകസഭയില്‍ ചര്‍ച്ച നടന്നത്. 

എംബിബിഎസ് കഴിഞ്ഞവര്‍ക്ക് പ്രാക്ടീസ് തുടങ്ങാന്‍ നെക്സ്റ്റ് പരീക്ഷ പാസാകണമെന്ന വ്യവസ്ഥയേയും പ്രതിപക്ഷം ചോദ്യം ചെയ്യുന്നുണ്ട്. ഐഎംഎയുടെ സമരം ചൂണ്ടിക്കാട്ടി വിഷയത്തില്‍ കേന്ദ്രം ഉടന്‍ ഇടപെടണമെന്ന് സമാജ്!വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്