ദേശീയം

മോദി സര്‍ക്കാറിന് തെല്ലുമില്ല ഇസ്രായേല്‍ പ്രേമം;  ആയുധങ്ങള്‍ വാങ്ങാനുളള കരാര്‍ റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന് ഇസ്രായേല്‍ പ്രേമം എന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് ഒരു മറുപടി. ഇസ്രായേലില്‍ നിന്നും ആയുധങ്ങള്‍ വാങ്ങാനുളള ഇടപാട് ഇന്ത്യ റദ്ദാക്കി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പാണ് നടപടി. 

ടാങ്ക് വേധ മിസൈലുകള്‍ വാങ്ങാനുളള കരാറില്‍ നിന്നുമാണ് ഇന്ത്യ പിന്മാറിയത്. 50 കോടി ഡോളര്‍ മുതല്‍ മുടക്കി സ്‌പൈക്ക് ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകള്‍ വാങ്ങാന്‍ ഇസ്രായേല്‍ പ്രതിരോധ കമ്പനിയായ റാഫേലുമായാണ് ഇന്ത്യ കരാറിലേര്‍പ്പെട്ടിരുന്നത്.  എന്നാല്‍ ഓര്‍ഡര്‍ റദ്ദാക്കാനുളള കാരണം സംബന്ധിച്ച് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. അതേസമയം കേന്ദ്രസര്‍ക്കാര്‍ തീരുമാനം നിരാശപ്പെടുത്തുന്നതാണെന്ന് റാഫേല്‍ കമ്പനി വ്യത്തങ്ങള്‍ അറിയിച്ചു. എങ്കിലും ഇന്ത്യയുമായുളള സഹകരണം മെച്ചപ്പെടുത്തുന്നതിനുളള ശ്രമം തുടരുമെന്നും കമ്പനി വ്യക്തമാക്കി. 

പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയ 2014 നു ശേഷം ഇസ്രായേലുമായുളള നയതന്ത്രം ബന്ധം മെച്ചപ്പെടുന്നതിനുളള നടപടികളാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്. ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രായേല്‍ സന്ദര്‍ശിച്ചത് ഉള്‍പ്പെടെയുളള നീക്കങ്ങള്‍ ഇരുരാജ്യങ്ങളും കൂടുതല്‍ അടുക്കുന്നുവെന്ന പ്രതീതി ജനിപ്പിച്ചു.ഇതിനിടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉടന്‍ തന്നെ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കേ സ്വീകരിച്ച നടപടി രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ