ദേശീയം

കടല്‍തീരത്ത് മോദിയും നെതന്യാഹുവും സൗഹൃദം പങ്കിട്ടത് ഓര്‍മയില്ലേ? മറക്കാതിരിക്കാന്‍ മോദിക്ക് സമ്മാനവുമായി നെതന്യാഹു വരുന്നു

സമകാലിക മലയാളം ഡെസ്ക്

നയതന്ത്ര ബന്ധത്തിന് അപ്പുറം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും നരേന്ദ്ര മോദിയും തമ്മില്‍ സൗഹൃദം ഉടലെടുത്തിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ കടല്‍ത്തീരത്തുള്‍പ്പെടെ ഇരുവരും ചിലവഴിച്ച സമയവും ഇതിന് ഉദാഹരണമായി പലരും ചൂണ്ടിക്കാട്ടിയിരുന്നു. 

ഇരുവരുടേയും സൗഹൃദം ദൃഡമാക്കിക്കൊണ്ട് മറ്റൊരു സമ്മാനമാണ് മോദിക്ക ഇസ്രായേലില്‍ നിന്നും വരുന്നത്. ഈ മാസം ഇസ്രായേല്‍ പ്രധാനമന്ത്രി ഇന്ത്യാ സന്ദര്‍ശനത്തിനായി വരുന്നത് മോദിക്കൊരു പ്രത്യേക സമ്മാനവും കൊണ്ടാണ്. 

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിന് ഇടയില്‍ മെഡിറ്ററേനിയന്‍ തീരത്ത് മോദിയും നെതന്യാഹുവും സഞ്ചരിച്ച ജീപ്പാണ് മോദിക്കായി നെതന്യാഹു ഇന്ത്യയില്‍ എത്തിക്കുന്നത്. ഗല്‍ മൊബൈല്‍ വാട്ടര്‍ പുരിഫൈയര്‍ ജീപ്പാണ് അത്. 

ജനുവരി 14ന് നാല് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് നെതന്യാഹു ഇന്ത്യയിലെത്തുന്നത്. 1,11,000 ഡോളറാണ് ഈ ജീപ്പിന്റെ വില. ഇസ്രായേലിന്റെ കടല്‍വെള്ളി ശുച്ഛീകരണത്തിനായുള്ള സൃഷ്ടിയാണ് ഈ ജീപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍