ദേശീയം

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സിദ്ധരാമയ്യ ഹിന്ദുവാകുന്നു; യോഗി ആദിത്യനാഥ്

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരു ഹിന്ദുവാണെങ്കില്‍ എന്തിനാണ് ബീഫ് കഴിക്കുന്നതിന്റെ വക്താവാകുന്നതെന്ന്  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്്.ഗുജറാത്ത് തിരഞ്ഞെടുപ്പിനു മുമ്പ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ഹിന്ദുത്വത്തെക്കുറിച്ച് സംസാരിച്ച രാഹുല്‍ഗാന്ധിയുടെ പാതയാണ് സിദ്ധരാമയ്യ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.'മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിന്ദുവാണെന്ന് അവകാശപ്പെടുന്ന ഒരു വാര്‍ത്താ റിപ്പോര്‍ട്ട് ഞാന്‍ കണ്ടു. ഹിന്ദുക്കളുടെ ശക്തി അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാലാണ് രാഹുല്‍ ഗാന്ധി ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്ത് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചപോലെ ഇപ്പോള്‍ ഹിന്ദുത്വത്തെ കുറിച്ച് സിദ്ധരാമയ്യ സംസാരിക്കുന്നത്', യോഗി ആദിത്യനാഥ് പറഞ്ഞു.

'ഹിന്ദുത്വം എന്നത് ജീവിത രീതിയാണ്. അതൊരിക്കലും മതവുമായോ ജാതിയുമായോ പ്രാര്‍ഥനാരീതിയുമായോ ബന്ധപ്പെട്ടതല്ല. ഹിന്ദുത്വം ഒരിക്കലും ബീഫ് കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ലന്നും യോഗി പറഞ്ഞു .ബിജെപി കര്‍ണാടകയില്‍ അധികാരത്തിലിരുന്നപ്പോള്‍ പശുവിനെ അറക്കുന്നത് പൂര്‍ണ്ണമായും നിരോധിക്കാന്‍ ഒരു ബില്ല് കൊണ്ടു വന്നിരുന്നു. പക്ഷെ ആ ബില്ല് പാസ്സാക്കാന്‍ കോണ്‍ഗ്രസ്സ് അനുവദിച്ചില്ല. തിരഞ്ഞെടുപ്പ് കാലത്ത് മതത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സ് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ണാടക എന്നേ വികസിത സംസ്ഥാനമായിത്തീര്‍ന്നേനെ. പക്ഷെ കോണ്‍ഗ്രസ്സ് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണം കൊണ്ട് കര്‍ണാടകത്തിനെ പിന്നോട്ടേക്ക് നയിച്ചു. ബിജെപിക്കു മാത്രമേ സംസ്ഥാനത്ത് വികസനം സാധ്യമാക്കാനാവൂ എന്നും യോഗി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ