ദേശീയം

മൂടല്‍മഞ്ഞ് കാഴ്ച മറച്ചു; ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ നാല് കായിക താരങ്ങള്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; കനത്തമൂടല്‍ മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ നാല് ദേശീയ പവര്‍ ലിഫ്റ്റിംങ് താരങ്ങള്‍ മരിച്ചു. ഡല്‍ഹി- ചണ്ഡീഗഡ് ദേശിയപാതയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മുന്‍ ലോകചാമ്പ്യന്‍ സാക്ഷാം യാദവിന് മറ്റൊരു താരത്തിനും ഗുരുതരമായി പരുക്കേറ്റു.

പാനിപ്പത്തിലെ അത്‌ലറ്റിക് മീറ്റിന് ശേഷം മടങ്ങിയ താരങ്ങളുടെ സ്വിഫ്റ്റ് ഡിസയര്‍ കാര്‍ ആലിപ്പൂരിന് സമീപം സിന്ധു ബോര്‍ഡറില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്. മൂടല്‍ മഞ്ഞ് കാഴ്ച മറച്ചതിനെത്തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. ഹരീഷ്, ടിങ്കു, സൂരജ് എന്നിവരാണ് മരിച്ചത്. ഒരാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പരുക്കേറ്റ ഇരുവരേയും ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അതേസമയം സംഭവസ്ഥലത്തു നിന്ന് മദ്യക്കുപ്പി ലഭിച്ചതിനാല്‍ വാഹനത്തിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ അമിതവേഗത്തില്‍ ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. പലതവണ തലകീഴായി മറിഞ്ഞ ശേഷമാണ് വാഹനം നിന്നതെന്നും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. കാറിന്റെ മുകള്‍ ഭാഗം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ