ദേശീയം

കറുപ്പ് നിറത്തെ രോഗമാക്കി പതഞ്ജലി പരസ്യം; തര്‍ജ്ജമയിലെ പിഴവെന്ന വാദവുമായി രാംദേവ്

സമകാലിക മലയാളം ഡെസ്ക്

റുപ്പ് നിറത്തെ രോഗമായി കാണിച്ച പതഞ്ജലി പരസ്യം വിവാദമായതോടെ ഇതിനെ തര്‍ജ്ജമയിലെ പിഴവാക്കി രാംദേവ്. പതഞ്ജലിയുടെ ഫെയര്‍നസ് ക്രീമിന്റെ പരസ്യത്തിലാണ് തൊലിയുടെ കറുപ്പ് നിറത്തെ രോഗങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ഡിസംബറില്‍ ഡെക്കാന്‍ ക്രോണിക്കിളില്‍ പ്രസിദ്ധീകരിച്ച പരസ്യമാണ് വിവാദമായിരിക്കുന്നത്. 

വരണ്ട ചര്‍മ്മം, മുഖക്കുരു എന്നിവയ്‌ക്കൊപ്പമാണ് പരസ്യത്തില്‍ തൊലിയുടെ കറുപ്പ് നിറത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ടു ചെയ്തു. പതഞ്ജലിയുടെ നടപടിക്കെതിരേ സോഷ്യല്‍ മീഡിയ ഒന്നടങ്കം വിമര്‍ശനം അഴിച്ചുവിട്ടതോടെയാണ് വിശദീകരണവുമായി രാംദേവ് എത്തിയത്.

തര്‍ജ്ജമയില്‍ വന്ന പിഴവാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ വാദം. നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവുകളെ താന്‍ അംഗീകരിക്കുന്നില്ലെന്നും എപ്പോഴും സ്വാഭാവിക നിറം നിലനിര്‍ത്തുന്നതിനെക്കുറിച്ചാണ് സംസാരിക്കുള്ളതെന്നും ട്വിറ്ററിലൂടെ രാംദേവ് പറഞ്ഞു. 

പതഞ്ജലിയുടെ ക്രീം തേക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും അത് നൂറു ശതമാനം പ്രകൃതിദത്തമാണെന്നുമാണ് പരസ്യത്തില്‍ അവകാശപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ