ദേശീയം

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നാകണമെന്ന് സിപിഐ; നേപ്പാളിലെ മഹാവിജയം മാതൃകയാക്കണം

സമകാലിക മലയാളം ഡെസ്ക്

വിജയവാഡ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നാകണമെന്ന് സിപിഐ. പിളര്‍പ്പിന് കാരണമായ സാഹചര്യങ്ങള്‍ ഇന്ന് പ്രസക്തമാണോ എന്ന് പരിശോധിക്കണമെന്നും സിപിഐയുടെ രാഷ്ട്രീയ പ്രമേയത്തിന്റെ കരട് രേഖയില്‍ പറയുന്നു. 

ബിജെപിക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുടെ വിശാല വേദി വേണമെന്ന് വ്യക്തമാക്കുന്ന സിപിഐ രാഷ്ട്രീയ പ്രമേയത്തിന്റെ കരടില്‍, കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ തത്വാധിഷ്ഠിത പുനരേകീകരണം വേണമെന്നും വിജയവാഡയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ തയ്യാറാക്കിയ രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു. 

പിളര്‍പ്പിന് കാരണമായ വിഷയങ്ങള്‍ ഓരോന്നായെടുത്ത് പുതിയ സാഹചര്യത്തില്‍ അവയോരോന്നും എത്രമാത്രം പ്രസക്തമാണെന്ന് സിപിഎമ്മും സിപിഐയും പരിശോധിക്കണം. മ്യൂണിസ്റ്റ് ആശയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പാര്‍ട്ടികളും ഒന്നാവണം. ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നേപ്പാളിലെ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഐക്യത്തിലൂടെ കൈവരിച്ച മഹാവിജയം മാതൃകയാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍