ദേശീയം

ചരിത്ര നേട്ടവുമായി ഐഎസ്ആര്‍ഒ ; നൂറാമത് ഉപഗ്രഹം വിക്ഷേപിച്ചു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു : ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ. ഐഎസ്ആര്‍ഒയുടെ നൂറാമത് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്2 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് രാവിലെ ഒമ്പതരയോടെ പിഎസ്എല്‍വി സി40 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നു. ഉപഗ്രഹ വിക്ഷേപണത്തിന്റെ 28 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ വ്യാഴാഴ്ച ആരംഭിച്ചിരുന്നു. 

ഐഎസ്ആര്‍ഒയുടെ 42 ആം വിക്ഷേപണ ദൗത്യമാണിത്. മറ്റുരാജ്യങ്ങളുടെ 28 ചെറു ഉപഗ്രഹങ്ങളും ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് രണ്ട് അടക്കം മൂന്ന് ഉപഗ്രഹങ്ങളുമാണ് പിഎസ്എല്‍വി 40 സിയില്‍ വിക്ഷേപിച്ചത്. മൊത്തം 31 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.

കാര്‍ട്ടോസാറ്റിന് 710 കിലോഗ്രാമും മറ്റ് ഉപഗ്രഹങ്ങള്‍ക്ക് 613 കിലോഗ്രാമുമാണ് ഭാരം. കാര്‍ട്ടോസാറ്റ് രണ്ട് ഭൗമ നിരീക്ഷണ ഉപഗ്രഹമാണ്. ഭൂമിയിലുള്ള ഏത് വസ്തുവിന്റെയും ചിത്രം വ്യക്തമായി പകര്‍ത്താന്‍ കഴിവുള്ള മള്‍ട്ടിസ്‌പെക്ട്രല്‍ ക്യാമറയാണ് കാര്‍ട്ടോസാറ്റിന്റെ സവിശേഷത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി