ദേശീയം

ജഡ്ജിമാര്‍ പ്രകോപനത്തിലേക്ക് പോകരുതെന്ന് എജി; ചീഫ് ജസ്റ്റിസ് മാധ്യമങ്ങളെ കാണില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് മാധ്യമങ്ങളെ കാണില്ല. നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തി സുപ്രീംകോടതി പ്രവര്‍ത്തനങ്ങള്‍ കുത്തഴിഞ്ഞാണ് പോകുന്നതെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെ ഇന്നുച്ചയ്ക്ക് മാധ്യമങ്ങളെ കാണുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. അറ്റോര്‍ണി ജനറലിനൊപ്പം വാര്‍ത്താ സമ്മേളനം നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ജഡ്ജിമാര്‍ പ്രകോപനത്തിലേക്ക് പോകരുതെന്ന അറ്റോര്‍ണി ജനറലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ദീപക് മിശ്ര മാധ്യമങ്ങളെ കാണുന്നതില്‍ നിന്ന് പിന്‍മാറിയത് എന്നറിയുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി. ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിലായിരുന്നു നാല് ജഡ്ജിമാര്‍ കോടതി നടപടികള്‍ നിര്‍ത്തിവച്ച് വാര്‍ത്താ സമ്മേളനം നടത്തിയത്. ജഡ്ജിമാരായ രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോക്കൂര്‍,കുര്യന്‍ ജോസഫ് എന്നിവരായിരുന്നു ചെലമേശ്വറിനൊപ്പം ഉണ്ടായിരുന്നത്. 

സുപ്രീംകോടതി പ്രവര്‍ത്തനങ്ങള്‍ കുത്തഴിഞ്ഞാണ് പോകുന്നത് എന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസിന് രണ്ട് മാസം മുമ്പ് കത്ത് നല്‍കിയിരുന്നുവെന്നും എന്നാല്‍ നടപടികളൊന്നും കൈക്കൊള്ളാത്തതു കൊണ്ടാണ് പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തേണ്ടി വന്നതെന്നും ജഡ്ജിമാര്‍ പറഞ്ഞിരുന്നു. 

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന ജസ്റ്റിസ് ലോയയുട മദുരൂഹ മരണവുമായി ബന്ധപ്പെട്ട നടപടികളിലെ അതൃപ്തിയാണ് പ്രതിഷേധത്തിന് മുഖ്യകാരണം എന്നാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം