ദേശീയം

'ജനാധിപത്യം അപകടാവസ്ഥയില്‍';സുപ്രീം കോടതിയിലെ നാടകീയ രംഗങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : സുപ്രീംകോടതിയുടെ ഭരണം താളം തെറ്റിയെന്ന് ആരോപിച്ച് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്. ജനാധിപത്യം അപകടാവസ്ഥയില്‍ എന്ന ഹാഷ് ടാഗോടെ ട്വിറ്ററിലുടെയാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. ജനാധിപത്യം സംരക്ഷിക്കാന്‍ നീതിന്യായ സംവിധാനത്തെ പരിപാലിക്കേണ്ട അടിയന്തര സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നതെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.

സുപ്രീംകോടതിയുടെ ഭരണം താളം തെറ്റിയെന്ന് ചൂണ്ടിക്കാണിച്ച് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയത് ഇന്ത്യന്‍ ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. നീതിന്യായ സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിന് തങ്ങള്‍ ഉന്നയിച്ച ആശങ്കകള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഗൗരവത്തോടെ എടുത്തില്ലെന്നും ഇവര്‍ ആരോപിച്ചു. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായി കോടതി നടപടികള്‍ നിര്‍ത്തിവെച്ച് വാര്‍ത്താ സമ്മേളനം നടത്താന്‍ തങ്ങളെ നിര്‍ബന്ധിതരാക്കുകയായിരുന്നു. ഇതില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ടായിരുന്നു ജഡ്ജിമാരുടെ വാര്‍ത്താ സമ്മേളനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി