ദേശീയം

സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍; കോടതി നടപടികള്‍ നിര്‍ത്തിവെച്ച്ജഡ്ജിമാരുടെ പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കോടതി നടപടികള്‍ നിര്‍ത്തിവെച്ച് സുപ്രീംകോടതി ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചത് നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കി. രണ്ട് കോടതികള്‍ നിര്‍ത്തിവെച്ചു സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചു. കൊളിജീയത്തിന് എതിരായ പ്രതിഷേധ സൂചകമായാണ് കോടതി നിര്‍ത്തിവെച്ചതെന്നാണ് വിവരം. ജസ്റ്റിസ് ചെമലേശ്വരിന്റെ നേതൃത്വത്തിലുളള ജഡ്ജിമാരാണ് വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. 

കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ ജഡ്ജിമാരെ നിയമിച്ചുകൊണ്ടുളള കൊളിജീയത്തിന്റെ തീരുമാനം പുറത്തുവന്നിരുന്നു.ഈ നിയമനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനധികൃത ഇടപെടല്‍ നടത്തിയെന്ന ആരോപണമാണ് ഇവര്‍ ഉന്നയിക്കുന്നതെന്നാണ് സൂചന. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം