ദേശീയം

പ്രശസ്തരെ ചളിവാരിയെറിഞ്ഞ് പ്രശസ്തനാകാനാണ് ബല്‍റാമിന്റെ ശ്രമമെന്ന് പ്രകാശ് കാരാട്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിടി ബല്‍റാം എംഎല്‍എയുടെ എകെജി പരാമര്‍ശത്തിനെതിരേ സിപിഎം മുന്‍ ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട്. എകെജിക്ക് എതിരേ വി.ടി ബല്‍റാം എംഎല്‍എ നടത്തിയത് മക്ക്രാക്കിങ് എന്ന അവഹേളിക്കല്‍ ആണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. പ്രഗല്‍ഭരായവരെ ചെളിവാരിയെറിഞ്ഞ് പ്രശസ്തനാകാനുള്ള ശ്രമമാണ് അത്. നേരിട്ട് കണ്ടിട്ടുള്ള ഏറ്റവും സമര്‍പ്പിതരായ ദമ്പതികളായിരുന്നു എകെജിയും സുശീലയുമെന്നും കാരാട്ട് വ്യക്തമാക്കി.


ഫ്രീതിങ്കേഴ്‌സ് എന്ന ഫെയസ്ബുക്ക് ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ചയ്ക്കിടെ ബല്‍റാം എകെജിയെ ബാലപീഡകനെന്ന് വിളിച്ചത് കേരള രാഷ്ട്രീയത്തില്‍ വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. ബല്‍റാമിനെതിരേ വിവിധ മേഖലയില്‍ നിന്ന് പ്രതിഷേധം ഉയരുകയും മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഉത്തര കൊറിയന്‍ നേതാവ് കിംഗ് ജോംഗ് ഉന്നുമായി ബന്ധപ്പെട്ട വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് എകെജിയെ ബല്‍റാം മോശം വാക്കുകളില്‍ ആക്ഷേപിച്ചത്. എകെജി ബാലപീഡനം നടത്തിയിരുന്നു എന്നതടക്കമുള്ള കമന്റുകളാണ് ബല്‍റാം ചര്‍ച്ചക്കിടെ പോസ്റ്റുചെയ്തത്. കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നെങ്കിലും പറഞ്ഞ കാര്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു ബല്‍റാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

50 കൊക്കെയ്ൻ കാപ്സ്യൂളുകള്‍ വിഴുങ്ങി ; 6 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയില്‍

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത