ദേശീയം

സുപ്രീംകോടതിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടരുന്നു ; ജഡ്ജിമാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ചീഫ് ജസ്റ്റിസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : സുപ്രീംകോടതിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ തീവ്രശ്രമം തുടരുന്നു. കോടതി ഇന്ന് സിറ്റിംഗ് ആരംഭിക്കുന്നതിന് മുമ്പ് പ്രശനപരിഹാരത്തിനാണ് ശ്രമം നടക്കുന്നത്. ബാര്‍കൗണ്‍സില്‍ പ്രതിനിധികള്‍ ഇന്നലെ വൈകീട്ട് ചീഫ് ജസ്റ്റിസ് ദീപക് മിസ്രയുമായി കൂടിക്കാഴ്ച നടത്തി. വിമതസ്വരം ഉയര്‍ത്തിയ ജഡ്ജിമാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും, പ്രസ്‌നം എത്രയും വേഗം പരിഹരിക്കപ്പെടുമെന്നും ചീഫ് ജസ്റ്റിസ് ബാര്‍ കൗണ്‍സില്‍ പ്രതിനിധികളെ അറിയിച്ചതായാണ് സൂചന. 

ബാര്‍കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്രയുടെ നേതൃത്വത്തിലുള്ള സംഘം 50 മിനുട്ടോളം ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്തി. ജഡ്ജിമാര്‍ ഉന്നയിച്ച പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്ന് ചീഫ് ജസ്റ്റിസ് സംഘത്തിന് ഉറപ്പുനല്‍കിയാതായണ് സൂചന. പ്രതിഷേധിച്ച ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ഇന്ന് ചര്‍ച്ച നടത്തിയേക്കും. ആദ്യഘട്ടത്തില്‍ പ്രതിനിധികള്‍ വഴിയാകും ചര്‍ച്ച നടക്കുക. 

പ്രതിഷേധിച്ച് ജഡ്ജിമാര്‍ നടത്തിയ വാര്‍ത്താസമ്മേളനം

ചീഫ് ജസ്റ്റിസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ജെ ചെലമേശ്വര്‍ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസ് നിലപാട് അറിയിച്ചിട്ടില്ല. തുടര്‍നടപടികള്‍ മറ്റു ജഡ്ജിമാരുമായി ആലോചിച്ച് തീരുമാനിക്കും. ജഡ്ജിമാരുടെ തര്‍ക്കം മൂലം കോടതി നടപടികള്‍ തടസ്സപ്പെടില്ലെന്നും ജസ്റ്റിസ് ചെലമേശ്വര്‍ ഇന്നലെ ബാര്‍കൗണ്‍സില്‍ പ്രതിനിധികളെ അറിയിച്ചിരുന്നു. 

പ്രതിഷേധിച്ച ജഡ്ജിമാരായ ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരുമായും ബാര്‍കൗണ്‍സില്‍ പ്രതിനിധകള്‍ ചര്‍ച്ച നടത്തിയിരുന്നു. അതേസമയം ഡല്‍ഹിയില്‍ ഇല്ലാത്തതിനാല്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുമായി സംഘത്തിന് ചര്‍ച്ച നടത്താനായില്ല. വിഷയം പരിഹരിക്കുന്നതിനായി ആ ആഴ്ച ഫുള്‍കോര്‍ട്ട് ചേര്‍ന്നേക്കുമെന്നും സൂചനയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു