ദേശീയം

പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യോമസേനയുടെ യുദ്ധവിമാനത്തില്‍;  ചിത്രങ്ങള്‍  കാണാം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധ വിമാനത്തില്‍ സഞ്ചരിച്ച ആദ്യ വനിതാ പ്രതിരോധമന്ത്രിയെന്ന വിശേഷണം ഇനി നിര്‍മ്മലാ സീതാരാമന്.സേനയുടെ കരുത്ത് പരിശോധിക്കാന്‍ എയര്‍ഫോഴ്‌സിന്റെ അഭിമാനമായ സുഖോയ് -30 എംകെഐയിലാണ് പ്രതിരോധമന്ത്രി കയറിയത്. ജോധ്പൂര്‍ എയര്‍ബെയ്‌സിലാണ് നിര്‍മ്മലാ സീതാരാമന്‍ സന്ദര്‍ശനം നടത്തിയത്. 


കോക്പിറ്റില്‍ പൈലറ്റിന് തൊട്ടുപിന്നില്‍ സ്ഥാനമുറപ്പിച്ച നിര്‍മ്മലാ സീതാരാമന്‍ യുദ്ധം നേരിടുന്നതിനായുളള വ്യോമസേനയുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്തി. ഏകദേശം 30 മിനിറ്റ് നേരം സൈനികാഭ്യാസ പ്രകടനം വിലയിരുത്തിയ ശേഷമാണ് അവര്‍ തിരിച്ചിറങ്ങിയതെന്ന്  പ്രതിരോധമന്ത്രാലയ വ്യത്തങ്ങള്‍ അറിയിച്ചു. 

ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുളള യുദ്ധവിമാനങ്ങളുടെ ശ്രേണിയില്‍ ഉള്‍പ്പെടുന്നതാണ് സുഖോയ് - 30 എംകെഐ. ശത്രു രാജ്യങ്ങളില്‍ നുഴഞ്ഞുകയറി ലക്ഷ്യം നേടാനുളള ശേഷിയാണ് ഇതിന്റെ സവിശേഷത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം