ദേശീയം

പ്രശ്‌നപരിഹാരത്തിന് തീവ്രശ്രമം; ജസ്റ്റിസ് ജെ ചെലമേശ്വറും രഞ്ജന്‍ ഗെഗൊയും തമ്മില്‍ കൂടിക്കാഴ്ച നടത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ പ്രതിസന്ധികള്‍ക്ക് ശ്വാശ്വത പരിഹാരശ്രമത്തിന്റെ ഭാഗമായി ഇടഞ്ഞുനില്‍ക്കുന്ന ജഡ്ജിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തി. ജസ്റ്റിസ് ജെ ചെലമേശ്വറും ജസ്റ്റിസ് രഞ്ജന്‍ ഗെഗൊയ് എന്നിവര്‍ തമ്മിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച 25 മിനിറ്റോളം നീണ്ടു. ചെലമേശ്വറിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. 

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചെലമേശ്വര്‍ ഇന്ന് കോടതിയില്‍ എത്തിയിരുന്നില്ല. ഇതിനിടെ പ്രശ്‌ന പരിഹാര സാധ്യതകള്‍ തേടി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മറ്റു ജഡ്ജിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ചെലമേശ്വറിനെ അറിയിക്കുന്നതിന്റെ ഭാഗമായാണ് ഗെഗൊയ് വീട്ടിലെത്തിയത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ചീഫ് ജസ്റ്റിസ് ഇടഞ്ഞുനില്‍ക്കുന്ന ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് കൂടിക്കാഴ്ച നടക്കാത്ത സാഹചര്യത്തില്‍ നാളെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ഇന്നലെ നടന്ന സമവായചര്‍ച്ചയുടെ തുടര്‍ച്ചയാണ് ഇന്നത്തെ കൂടിക്കാഴ്ച. ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗൊയ്, മദന്‍ ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ഉയര്‍ത്തിയ തര്‍ക്കവിഷയങ്ങളിലും ചര്‍ച്ച തുടരും. തുറന്നമനസോടെയാണു ചീഫ് ജസ്റ്റിസും നാല് ജഡ്ജിമാരും ഇന്നലത്തെ ചര്‍ച്ചയില്‍ സംസാരിച്ചത്.  പ്രധാനപ്പെട്ട കേസുകള്‍ ചീഫ് ജസ്റ്റിസ് തനിക്കു താല്‍പര്യമുളള ബെഞ്ചുകള്‍ക്കു മാത്രം അനുവദിക്കുന്നു, ജുഡീഷ്യല്‍ നിയമനങ്ങളില്‍ സുതാര്യത ഉറപ്പാക്കുന്നില്ല തുടങ്ങിയ കാര്യങ്ങളിലാണു പരിഹാരം ഉണ്ടാകേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'