ദേശീയം

തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി മത്സരാര്‍ത്ഥി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇഡ്ഡലി തീറ്റ മത്സരത്തില്‍  പങ്കെടുത്ത ആള്‍ ഇഡ്ഡിലി തൊണ്ടയില്‍ കുടുങ്ങി മരിച്ചു. എസ് ചിന്നതമ്പിയാണ് മരിച്ചത്.

കാണം പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തീറ്റമത്സരത്തിനിടെയാണ് സംഭവം നടന്നത്. സാധാരണയായി കാണം പൊങ്കലിനോടനുബന്ധിച്ച് തീറ്റമത്സരങ്ങള്‍ സാധാരണയായി നടത്താറുണ്ടെങ്കിലും ഇതാദ്യമായാണ് ഇവര്‍ ഇത്തരത്തില്‍ പരിപാടി സംഘടിപ്പിച്ചത്. നേരത്തെ മുളക് തീറ്റമത്സരവും പാവയ്ക്ക് തീറ്റമത്സരവുമായിരുന്നു സംഘടിപ്പിച്ചിരുന്നത്
 

മൂന്ന് മിനിറ്റിനുള്ളില്‍ വെള്ളം കുടിക്കാതെ പരമാവധി ഇഡ്ഡലി തിന്നുരീതിയിലായിരുന്നു മത്സരം സംഘടിപ്പിച്ചത്.മത്സരത്തില്‍ പങ്കെടുത്ത ചിന്നതമ്പി 12 ഇഡ്ഡലി ഇതിനകം കഴിച്ചിരുന്നു. തൊണ്ടയില്‍ കുരുങ്ങിയ ഉടനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അപ്പേഴെത്തേക്കും മരണം നടന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു

അട്ടിമറി, ചരിത്രം! കൊറിയയെ 'എയ്തു വീഴ്ത്തി' ഇന്ത്യ