ദേശീയം

മോദി ദത്തെടുത്ത ഗ്രാമത്തില്‍ ഒരു വര്‍ഷമായി കറന്റില്ല

സമകാലിക മലയാളം ഡെസ്ക്

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദി ദത്തെടുത്ത ഗ്രാമത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി കറന്റില്ല. ഗ്രാമത്തില്‍ വെളിച്ചത്തിനായി സ്ഥാപിച്ചിരുന്ന സോളാര്‍ വിളക്കുകളുടെ ബാറ്ററികള്‍ മോഷണം പോയതിനെ തുടര്‍ന്നാണ് ഗ്രാമം ഇരുട്ടിലായിരിക്കുന്നത്. വാരണാസി ജില്ലയിലെ ജയപുര്‍ ഗ്രാമമാണ് മോദി ദത്തെടുത്തത്. 

ഗ്രാമത്തില്‍ സ്ഥാപിച്ചിരുന്ന 135 സ്ട്രീറ്റ് ലൈറ്റുകളില്‍ 80 എണ്ണത്തിന്റെ ബാറ്ററിയാണ് മോഷണം പോയിരിക്കുന്നത്. മോഷണം പോയി ഒരു വര്‍ഷം പിന്നിട്ടിട്ടും മോഷ്ടാക്കളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 2014 നവംബര്‍ മാസമാണ് ജയപുര്‍ ഗ്രാമത്തെ മോദി ദത്തെടുത്തത്. ഇതേതുടര്‍ന്ന് 2015 ആദ്യ പകുതിയിലാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്. 

ഒരു വര്‍ഷം പിന്നിടുന്നതിന് മുമ്പ് തന്നെ 50 സോളാര്‍ ലൈറ്റുകളുടെ ബാറ്ററി മോഷണം പോയിരുന്നു. ഇത് ഗ്രാമത്തിലെ പൊലീസ് ഔട്ട് പോസ്റ്റിലും രോഹാനിയ പൊലീസ് സ്‌റ്റേഷനിലും പരാതി നല്‍കിയിരുന്നതായും ഗ്രാമത്തലവന്‍ ശ്രീനാരായണ്‍ പട്ടേല്‍ അറിയിച്ചു. എന്നാല്‍, യാതൊരു നടപടിയും ഉണ്ടായില്ല. ഇതിന് പിന്നാലെ 30 എണ്ണം കൂടി മോഷണം പോയി. ഇതും പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പൊതു, സ്വകാര്യ മേഖല കോര്‍പറേറ്റ് കമ്പനികള്‍ സാമൂഹിക പ്രവര്‍ത്തനത്തിനായി നീക്കി വയ്ക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് ഗ്രാമത്തില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്. എന്നാല്‍, മോഷണം പോയതിനെ തുടര്‍ന്ന് പുതിയത് സ്ഥാപിക്കാന്‍ അധികാരികള്‍ തയാറായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍