ദേശീയം

എംബിബിഎസ് ബിരുദമില്ലെങ്കിലും രാജ്യത്തെ മികച്ച ഡോക്ടര്‍ മോദിയാണെന്ന് ബിജെപി മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച ഡോക്ടര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് കേന്ദ്രമന്ത്രി അര്‍ജുന്‍ രാം മെഗ്‌വാല്‍. എംബിബിഎസ് ബിരുദമില്ലെങ്കിലും രാജ്യത്തെ ബാധിച്ച രോഗം മാറ്റുന്നതിന് മികച്ച ഡോക്ടര്‍ മോദിയാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.

1947ല്‍ മറ്റുരാജ്യങ്ങള്‍ക്കൊപ്പം ബ്രീ്ട്ടീഷ് രാജില്‍ നിന്നും ഇന്ത്യ സ്വതന്ത്രമായെങ്കിലും രാജ്യം അഭിവൃദ്ധിപ്പെട്ടില്ലെന്നും, ഇതിന് പ്രധാനമായി ആറ് കാരണങ്ങളാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ രാജ്യത്തെ ബാധിച്ച ഈ രോഗങ്ങളില്‍ നിന്നും ജനതയെ മുക്തമാക്കാന്‍ മോദി ഡോക്ടര്‍ക്ക് കഴിയുമെന്നും ദ്ദേഹം പറഞ്ഞു.

അഴിമതി, ദാരിദ്ര്യം, വര്‍ഗീയത, ജാതിയത, മാലിന്യനിര്‍മ്മാര്‍ജ്ജനം, തീവ്രവാദം എന്നിവയാണ് രാജ്യം നേരിടുന്ന പ്രധാനവെല്ലുവിളികള്‍. ഇത് നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ മോദി സര്‍ക്കാരിന് സാധിക്കുമെന്നും സമാധാനത്തിലൂടെ രാജ്യത്തിന്റെ പുരോഗതിയാണ് മോദി ലക്ഷ്യമിടുന്നതെന്നും മെഗ് വാല്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?