ദേശീയം

വിവാഹം സിവില്‍ കരാറാകുമ്പോള്‍ വിവാഹമോചനം എങ്ങനെ ക്രിമിനല്‍ കുറ്റമാകും?; മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നത് അംഗീകരിക്കില്ലെന്ന് ഗുലാം നബി ആസാദ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മുസ്‌ലിം വനിതകളെ സഹായിക്കാനാണെന്നു പറഞ്ഞു കൊണ്ടുവരുന്ന മുത്തലാഖ് ബില്‍ ഫലത്തില്‍ മുസ്‌ലിം കുടുംബങ്ങള്‍ക്കു വലിയ ദ്രോഹം ചെയ്യുമെന്നു രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. തല്‍ക്ഷണ മുത്തലാഖ് മതപരമോ നിയമപരമോ അല്ലെന്നതു ശരിയാണെങ്കിലും അതു ക്രിമിനല്‍ കുറ്റമാക്കുന്നത് അംഗീകരിക്കാനാകില്ല. വിവാഹമെന്നതു സിവില്‍ കരാറാകുമ്പോള്‍ വിവാഹമോചനം എങ്ങനെ ക്രിമിനല്‍ കുറ്റമാകും? അദ്ദേഹം ചോദിച്ചു.

മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താവിനു മൂന്നുവര്‍ഷം തടവാണു ബില്ലില്‍ നിര്‍ദേശിക്കുന്നത്. ഇതോടൊപ്പം ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കണമെന്നും വ്യവസ്ഥയുണ്ട്. ഇതു സാമാന്യബുദ്ധിക്കു നിരക്കാത്തതാണ്. ഭര്‍ത്താവിന്റെ മൂന്നുവര്‍ഷത്തെ തടവുകാലത്തു ഭാര്യയ്ക്കും മകള്‍ക്കും ചെലവിനുനല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുമോയെന്നു വ്യക്തമാക്കണമെന്നും ആസാദ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം