ദേശീയം

ദേശീയതലത്തില്‍ കോണ്‍ഗ്രസ് അല്ലാതെ കൊള്ളാവുന്ന രാഷ്ട്രീയ പാര്‍ട്ടി ഏതുണ്ട്? ടിജെ ചന്ദ്രചൂഡന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ദേശീയതലത്തില്‍ ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസില്ലാതെ നടക്കില്ലെന്ന് ആര്‍എസ്പി ജനറല്‍ സെക്രട്ടറി പ്രൊഫ. ടിജെ ചന്ദ്രചൂഡന്‍. കോണ്‍ഗ്രസ് അല്ലാതെ കൊള്ളാവുന്ന വേറൊരു പാര്‍ട്ടി ദേശീയതലത്തില്‍ ഇപ്പോഴില്ലെന്ന് ചന്ദ്രചൂഡന്‍ പറഞ്ഞു. കേരള കൗമുദിയുമായുള്ള അഭിമുഖത്തിലാണ് ചന്ദ്രചൂഡന്റെ പരാമര്‍ശങ്ങള്‍.

ദേശീയതലത്തില്‍ ബിജെപി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസുമായി ബന്ധം വേണ്ടന്നു പറയുന്നവര്‍ വേറെന്താണ് ചോയ്‌സ് എന്നു പറയണം. ഇവിടെ വേറെ ചോയ്‌സ് ഇല്ലാത്ത അവസ്ഥയാണ്. ഉണ്ടായിരുന്ന മറ്റു പാര്‍ട്ടകള്‍ അപ്പന്റെയും മകന്റെയും മരുമകന്റെയും പാര്‍ട്ടികളായി ശിഥിലമായി.

ഇന്ത്യയിലെ ഇടതുപക്ഷം ദുര്‍ബലമാണ്. എത്ര ദുര്‍ബലമായാലും കൂട്ടായി നിന്നാല്‍ ശബ്ദമുണ്ട്. ആ കൂട്ടായ്മ സിപിഎം ഇല്ലായ്മ ചെയ്യുകയാണ്. പുതിയ പാര്‍ട്ടികള്‍ മുന്നണിയിലേക്കു വരുന്നതിനെ സ്വാഗതം ചെയ്യുന്നു എന്നാണ് ഇവിടത്തെ സിപിഎം നേതാക്കള്‍ പറയുന്നത്. അപ്പോള്‍ അവരുടെ കൂടെ ഉണ്ടായിരുന്ന പാര്‍ട്ടികള്‍ എവിടെയെന്ന് ചന്ദ്രചൂഡന്‍ ചോദിച്ചു.

ഇടതുപക്ഷം ദുര്‍ബലമായത് സ്വയം കൃതാനര്‍ഥമാണ്. ഇടതുപക്ഷം എങ്ങനെയായിരിക്കണമെന്ന് ഇടതുപക്ഷത്തെ നയിക്കുന്ന പാര്‍ട്ടിക്ക് വ്യക്തമായ ധാരണ ഇപ്പോഴുമില്ല. അത് അവര്‍ക്കു പറ്റിപ്പോയ പാളിച്ചയാണ്. വ്യക്തമായ ദിശാബോധം ഇപ്പോഴുമില്ലെന്ന് ചന്ദ്രചൂഡന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി