ദേശീയം

പീഡനക്കേസില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയില്ല;  മോദിക്ക് സ്വന്തം രക്തത്തിലെഴുതിയ ഇരയുടെ കത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തന്നെ പീഡിപ്പിച്ചവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പെണ്‍കുട്ടി സ്വന്തം രക്തത്തിലെഴുതിയ കത്തയച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും നീതി വേണമെന്നുമാണ് ആവശ്യപ്പെട്ട് സമാനമായ കത്ത് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പെണ്‍കുട്ടി അയച്ചു. 

സംഭവത്തിലെ പ്രതികള്‍ ശക്തരാണെന്നും അതിനാല്‍ പൊലീസ് അവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്നുമാണ് ഇരയുടെ പരാതി. കേസ് പിന്‍വലിക്കാന്‍ പ്രതികള്‍ തനിക്കെതിരെ സമ്മര്‍ദ്ദം ചെലുത്തുകയാണ്. തനിക്ക് നീതി വേണമെന്നും ഇല്ലെങ്കില്‍ ആത്മഹത്യ മാത്രമാണ് അഭയമെന്നും ജനുവരി 20ന് എഴുതിയ കത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ഇര പറയുന്നു.


അതേസമയം, പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ദിവ്യാ പാണ്ഡെ, അങ്കിത് വര്‍മ എന്നിവര്‍ക്കെതിരെ 2017 മാര്‍ച്ച് 24ന് കേസെടുത്തിട്ടുണ്ടെന്ന് എ.എസ്.പി ശശി ശേഖര്‍ വ്യക്തമാക്കി. തന്റെ മകളെ പ്രതികള്‍ ചേര്‍ന്ന് പീഡിപ്പിക്കുകയും ശേഷം പരാതിപ്പെടരുതെന്ന് ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയില്‍ ചെയ്യുകയുമാണെന്നാണ് പിതാവിന്റെ പരാതി. വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ നിര്‍മിച്ച് അശ്ലീല ചിത്രം പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ 2017 ഒക്‌ടോബറില്‍ റായ്ബറേലിയില്‍ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകളില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണ് പെണ്‍കുട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ