ദേശീയം

വിദേശത്ത് എങ്ങനെ കളിക്കണമെന്ന് ഇന്ത്യന്‍ ടീം മോദിയെക്കണ്ടു പഠിക്കണം: രാജ്ദീപ് സര്‍ദേശായി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിദേശത്ത് എങ്ങനെ കളിക്കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു പഠിക്കണമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ ദേശായി. നാട്ടിലെ പിച്ചിലേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് അദ്ദേഹം വിദേശത്തു പുറത്തെടുക്കുന്നതെന്ന് രാജ്ദീപ് ട്വിറ്ററില്‍ കുറിച്ചു.

നാട്ടില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയില്‍ തോറ്റമ്പിയത് ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് രാജ്ദീപ് സര്‍ദേശായിയുടെ ട്വീറ്റ്. ഇതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദാവോസ് സന്ദര്‍ശനവും സര്‍ദേശായി ചേര്‍ത്തുവച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പിഎംഒയില്‍നിന്ന് ഏറെ പഠിക്കാനുണ്ട്. വിദേശ പിച്ചുകളില്‍ ആസ്വദിച്ചുകളിക്കുന്ന ഒരാള്‍ ഇവിടെയുണ്ട്. നാട്ടിലെ പിച്ചില്‍ കളിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനാണ് വിദേശത്ത് അദ്ദേഹം പുറത്തെടുക്കുന്നതെന്നും രാജ്ദീപ് ട്വീറ്റില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'