ദേശീയം

പേരറവാളന്റെ ശിക്ഷ ഒഴിവാക്കണമെന്ന ഹര്‍ജിയില്‍ സിബിഐക്ക് നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പേരറിവാളനെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി സിബിഐക്ക് നോട്ടീസയച്ചു. മൂന്നാഴ്ചയ്ക്കുള്ളില്‍ നിലപാട് അറിയിക്കാന്‍ ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയി, ആര്‍ ഭാനുമതി എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാരിനും കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു. 

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ പേരറിവാളനു കേസുമായി യാതൊരു ബന്ധവുമില്ലെന്നു സിബിഐ മുന്‍ ഉദ്യോഗസ്ഥന്‍ വി ത്യാഗരാജന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പേരറിവാളനെ കുറ്റവിമുക്തനാക്കണമെന്നും കേസില്‍ പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കോടതിയില്‍ പുതിയ ഹര്‍ജി നല്‍കുകയായിരുന്നു.

1991ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ട സംഭവത്തില്‍ ഉപയോഗിച്ച ബോംബില്‍ ഘടിപ്പിച്ചിരുന്ന ബാറ്ററികള്‍ പേരറിവാളന്‍ വാങ്ങിയതാണെന്നായിരുന്നു കണ്ടെത്തിയത്. എന്നാല്‍, ഈ ബാറ്ററികള്‍ വാങ്ങിയത് എന്തിനെന്ന് തനിക്കറിയില്ലെന്ന പേരറിവാളന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് ത്യാഗരാജന്‍ സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്. ഇക്കാര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്കിടയില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതേക്കുറിച്ച് അന്വേഷണം നടത്തണമെന്നുമാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം